കൊല്ലം കടവൂർ ജയൻ കൊലക്കേസിലെ ആർ.എസ്.എസ് പ്രവർത്തകരായ രണ്ട് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8ാം പ്രതി ദിനരാജ്,4ാം പ്രതി പ്രിയരാജൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കോടതി കുറ്റകാരാണെന്ന് കണ്ടെത്തിയ പ്രതികളെ റിമാന്റ് ചെയ്യുന്നതിനു മുമ്പ്
നീണ്ടകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നാളെയാണ് പ്രതികൾക്കുള്ള ശിക്ഷ പറയുക. ക്യാമ്പിലേയും അഞ്ചാലുമൂടിലെയും സി.ഐ ഉൾപ്പടെ പത്ത് പോലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ.
പ്രതികളുടെ അഭിഭാഷകർ,ആർ.എസ്.എസ് പ്രവർത്തകർ മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരുടെ സമ്പർക്ക പട്ടിക തയാറാക്കും.

Get real time update about this post categories directly on your device, subscribe now.