പഠനത്തിലെ മികവ്: വിനായകന് സ്‌നേഹ സമ്മാനവുമായി കളക്ടര്‍

പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ മൂവാറ്റുപുഴ സ്വദേശി വിനായകിന് ജില്ലാ കളക്ടര്‍ ടാബ് സമ്മാനമായി നല്‍കി. നവോദയ സ്‌കൂളുകളില്‍ അഖിലേന്ത്യാ തലത്തില്‍ പട്ടിക ജാതി വിഭാഗത്തില്‍ നാലാം റാങ്കുകാരനാണ്.

നേര്യമംഗലം നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ വിനായക് ഇന്നലെ കളക്ടറേറ്റില്‍ അച്ഛനോടൊപ്പം എത്തിയാണ് കളക്ടര്‍ എസ്.സുഹാസിന്റ ടാബ് ഏറ്റുവാങ്ങിയത്.

കൊമേഴ്‌സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് ജേതാവാണ്. 500 ല്‍ 493 മാര്‍ക്കാണ് നേടിയത്. രാജ്യത്തെ 548 ജവഹര്‍ നവോദയ സ്‌കൂളുകളില്‍ പട്ടികജാതി വിഭാഗത്തിലാണ് വിനായക് ഒന്നാമതെത്തിയത്.

മൂവാറ്റുപുഴ താലൂക്കിലെ മണിയന്തറ മടക്കത്താനം മാലില്‍ വീട്ടില്‍ എം.കെ. മനോജിന്റെയും തങ്കയുടെയും രണ്ടാമത്തെ മകനാണ്.

ബി.കോം പഠിക്കണമെന്നും സിവില്‍ സര്‍വ്വീസാണ് ലക്ഷ്യമെന്നും വിനായക് പറഞ്ഞു. മോഹന്‍ലാലും ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ഉയര്‍ന്ന പഠനത്തിനുള്ള സഹായം നല്‍കാമെന്ന് പറയുകയും ചെയ്തിരുന്നു. വിഷ്ണു പ്രസാദ് സഹോദരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News