പെരിയാറില്‍ കാട്ടാനയുടെ ജഡം

കാട്ടാനയുടെ ജഡം പെരിയാർ പുഴയിലൂടെ ഒഴുകിപ്പോയി. വ്യാഴാഴ്‌ച വെെകിട്ട് 5 .30 ന് നേര്യമംഗലം പാലത്തിൽ നിന്നവരാണ് കണ്ടത്.

ഉടൻതന്നെ വിവരം റേഞ്ച് ഓഫീസറെ അറിയിച്ചതനുസരിച്ച്‌ വനപാലകരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ലാേവർ പെരിയാർ വനമേഖലയിൽനിന്നാേ വാളറ വനമേഖലയിൽനിന്നാേ പുഴയിൽ അകപ്പെട്ട് ചരിഞ്ഞ ആന കുട്ടിയാകാം ഇതെന്നാണ് നിഗമനം. വനമേഖലയിൽ അതിശക്തമായ മഴയാണ് തുടരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here