ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
പച്ചക്കറി, ധാന്യ മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മണിവരെ പ്രവര്‍ത്തിക്കാം. മറ്റുള്ള കടകള്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല. പകരം ഒന്നിടവിട്ട ദിവസങ്ങള്‍ നിശ്ചയിച്ച് പ്രവര്‍ത്തിക്കണം. ഞായറാഴ്ച കടകളൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല.
ചരക്കു വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ക്ക് ചാല മാര്‍ക്കറ്റിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള ജീവനക്കാരും കട ഉടമകളും മാര്‍ക്കറ്റില്‍ പ്രവേശിക്കരുത്.
സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം കടകള്‍ പ്രവര്‍ത്തിക്കാന്‍. ഇക്കാര്യം പോലീസ് ഉറപ്പുവരുത്തും.

Get real time update about this post categories directly on your device, subscribe now.