ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ അസൗകര്യങ്ങള്‍ പരിഹരിക്കാതെ ഒ‍ഴിഞ്ഞുമാറി; ടി വി ഇബ്രാഹിം എംഎല്‍എക്കെതിരെ കൊവിഡ് രോഗികളുടെ പ്രതിഷേധം

മലപ്പുറം ഹജ് ഹൗസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ അസൗകര്യങ്ങള്‍ പരിഹരിയ്ക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിമിനെതിരേ കൊവിഡ് രോഗികളുടെ പ്രതിഷേധം.

കേന്ദ്രത്തിലേക്ക് വെള്ളമെത്തിയ്ക്കാതിരുന്ന മുസ്ലിം ലീഗ് നഗരസഭയുടെ വീഴ്ചയെ സിപിഐഎമ്മിനെ പഴിപറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചപ്പോഴായിരുന്നു പ്രതിഷേധം.

അഞ്ഞൂറു പേര്‍ക്കുള്ള സൗകര്യമാണ് ഹജ് ഹൗസിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലൊരുക്കിയിരിക്കുന്നത്. ഇവിടേക്ക് വെള്ളമെത്തിക്കേണ്ട ചുമതല കൊണ്ടോട്ടി നഗരസഭയ്ക്കാണ്. അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സി പി ഐ എം ഏരിയാ സെക്രട്ടറി പ്രമോദ് ദാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി പ്രശ്‌നം പരിഹരിച്ചിരുന്നു.

നഗരസഭ സൗകര്യമൊരുക്കിയതുമില്ല. എം എല്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ രോഗികള്‍ ഇക്കാര്യമറിയിച്ചു. എന്നാല്‍ സി പി ഐ എമ്മിന്റെ ഗൂഢാലോചനകൊണ്ടാണ് വെള്ളമെത്തിയ്ക്കാനാവാത്തതെന്നായിരുന്നു എം എല്‍ എയുടെ വിശദീകരണം. ഇതോടെ രോഗികള്‍ പ്രതിഷേധിച്ചു.

പ്രതിഷേധം കനത്തപ്പോള്‍ എംഎല്‍എയും കൂട്ടാളികളും മടങ്ങി. നഗരസഭയുടെ അലംഭാവത്തില്‍ ദുരിതത്തിലാണ് ഹജ് ഹൗസിലെ കൊവിഡ് രോഗികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here