രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ 20 ലക്ഷം കടന്നു; മരണം 41000

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ 20 ലക്ഷം കടന്നു. മരണം 41000. പ്രതിദിനം അരലക്ഷത്തിലേറെ പുതിയരോഗികളും എണ്ണൂറിലേറെ ‌ മരണവുമാണ്‌ റിപ്പോർട്ടുചെയ്യുന്നത്‌.

ഒരുദിവസത്തെ മരണസംഖ്യ ബുധനാഴ്‌ച ആദ്യമായി 900 കടന്നു. രോഗവ്യാപനം ഈതോതിൽ തുടർന്നാൽ ആഗസ്‌ത്‌ പകുതിയോടെ കാൽ കോടിയിലെത്തും. ചികിൽസയിലുള്ളവരുടെ എണ്ണം വ്യാഴാഴ്‌ച ആറുലക്ഷം കടന്നു.

നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ്‌ കേസുകൾ ഇന്ത്യയിലാണ്‌‌. കേന്ദ്രസർക്കാർ കണക്കുകൾപ്രകാരം 24 മണിക്കൂറിൽ 56,282 പുതിയരോഗികളും 904 മരണവുമാണ്‌ റിപ്പോർട്ടുചെയ്‌തത്‌. സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുപ്രകാരം ബുധനാഴ്‌ച 57,197 രോഗികളും 920 മരണവുമാണ്‌.

രോഗവ്യാപനത്തിൽ ഏറെ മുന്നിലുള്ള യുഎസിൽ ബുധനാഴ്‌ച 55,148 പുതിയ രോഗികളാണുള്ളത്‌. രണ്ടാമതുള്ള ബ്രസീലിൽ 54,685 പുതിയ രോഗികൾ‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News