അതിതീവ്ര‌ മഴ; സംസ്ഥാനത്ത് ഉടനീളം കനത്ത നാശനഷ്ടം; നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റി; വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാനിർദേശം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന് പുറമെ, ഒന്‍പതാം തിയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപം കൊള്ളുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇത് വരും ദിവസങ്ങളിലും മഴ കനക്കാന്‍ ഇടയാക്കും.

കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രാത്രി പെയ്ത മഴ വടക്കൻ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും വൻനാശമാണ് വിതച്ചത്. പലയിടത്തും രാത്രി പുഴകൾ കരകവിഞ്ഞൊഴുകി.

നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇന്നും വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാനിർദേശം തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

കഴിഞ്ഞ മഹാപ്രളയവും 2019ലെ വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച നിലമ്പൂര്‍ അതീവ ജാഗ്രതയിലാണ്. കനത്തമഴയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽ വെള്ളം കയറി. കബനിയിലെ ജലനിരപ്പ്‌ ഉയർന്നതോടെയാണിത്‌. പ്രവർത്തനം മാനന്തവാടി വി എച്ച്‌ എസ്‌ സി കെട്ടിടത്തിലേക്ക്‌ താൽക്കാലികമായി മാറ്റി.വയനാട്ടിൽ ദേശീയപാത 766ൽ വെള്ളംകയറി ഗതാഗത സ്തംഭനം.

കേരള കർണ്ണാടക അതിർത്തിയായ മുത്തങ്ങ പൊൻകുഴിയിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗത തടസ്സം നേരിട്ടു.നൂൽപ്പുഴ കരകവിഞ്ഞ്‌ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട്‌ രൂപപ്പെട്ടിട്ടുണ്ട്. വയനാട്‌ മേപ്പാടി മുണ്ടക്കൈ വനമേഖലയിൽ ഉരുൾപൊട്ടി.
അപകടത്തില്‍ ആളപായമില്ലെന്ന് സൂചന ചൂരൽമല പുഴയിൽ ജലനിരപ്പുയർന്നു. വയനാട് പനമരം- ബീനാച്ചി പാതയിൽ പനമരത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

മലപ്പുറത്ത് നിലമ്പൂരിൽ ടൗണിൽ വെള്ളമിറങ്ങിത്തുടങ്ങി. ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. അതേസമയം നാടു കാണി- ഗൂഢല്ലൂർ അന്തർസംസ്ഥാന പാതയിൽ ഗതാഗതം നിർത്തി വെച്ചു. റോഡിലേക്ക് മണ്ണിടിഞ്ഞുവീണാണ് ഗതാഗതം തടസ്സപ്പെട്ടത്.

പാലക്കാട് ആലത്തൂർ കേരള പറമ്പിൽ കനാല് പൊട്ടി,വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ നെൽവയലുകളിൽ ലേക്ക് പോകുന്ന കനാല് പൊട്ടിയാണ് വീടുകൾ വെള്ളത്തിലായത്. പഞ്ചായത്ത് അധികൃതർ എത്തി വീടുകളിൽ ഉണ്ടായിരുന്ന ആളുകളെ മാറ്റിപ്പാർപ്പിച്ചു.

അതേസമയം ഓങ്ങല്ലൂർ പോക്കുപ്പടിയിൽ കനത്ത മഴയിൽ വീട് തകർന്ന് ഒരാള്‍ മരിച്ചു.പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം, പോക്കുപ്പടി കൂടമംഗലത്ത് (അൽ ഹുദാ സ്കൂൾ പരിസരം) താമസിക്കുന്ന മച്ചിങ്ങത്തൊടി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്, മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ,വീട്ടിൽ ഉണ്ടായിരുന്ന മറ്റു അംഗങ്ങൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കടുങ്ങല്ലൂർ വില്ലേജ് പരിധിയിൽ ഏലൂർ മുനിസിപ്പലിറ്റി 13-ാം വാർഡിലെ 32 കുടുംബങ്ങളെ വെള്ളം കയറിയതിനാൽ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കുറ്റിക്കാട്ടുകര സ്കൂളിലേക്കാണ് മാറ്റിയിട്ടുള്ളത്. 80 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ എല്ലാം തുറന്നതോടെ പെരിയാറിൻ തീരപ്രദേശങ്ങൾ എല്ലാം വെള്ളത്തിലായി
വയലുകളും താഴ്ന്ന പ്രദേശങ്ങളും നിറഞ്ഞു. ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ എല്ലാം തുറന്നതോടെ പെരിയാറിൻ തീരപ്രദേശങ്ങൾ എല്ലാം വെള്ളത്തിലായി.

വയലുകളും താഴ്ന്ന പ്രദേശങ്ങളും നിറഞ്ഞു. ആലുവ ജല ശുദ്ധീകരണ ശാലയിൽ പുഴയിലെ ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്നും 3.8 മീറ്റർ രേഖപ്പെടുത്തി ആലുവ ജല ശുദ്ധീകരണ ശാലയിൽ കുടിവെള്ള പമ്പിങ്ങിന് നിയന്ത്രണമേർപ്പെടുത്തി പുഴയിൽ ചെളിയുടെ തോത് 163 ntu ആയി ഉയർന്നു. അതേസമയം മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിലങ്ങാട് ടൗൺമായി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങൾ വെള്ളത്തിനടിയിലായി. 10 കുടുംബങ്ങളെ ബന്ധുവിടുകളിലാക്കി. വാഹനഗതാഗതം നിലച്ചു.

ഏലപ്പാറ വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.നല്ലതണ്ണി സ്വദേശി മാർട്ടിൻ്റെ മൃതദേഹമാണ് ലഭിച്ചത്. അനീഷി നായി തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. നാട്ടുകാരായ മാർട്ടിൻ, അനീഷ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. വാഹനവും കണ്ടെത്താനായിട്ടില്ല. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പയെന്നാണ് സംശയം.

പത്തനംതിട്ട ജില്ലയില്‍ ദുരന്ത നിവാരണ വകുപ്പിൻ്റെ നേതൃത്വത്തിൽ 24 മണികൂറും പ്രവർത്തിക്കുന്ന പ്രത്യക കൺട്രാൾ റൂം തുറന്നു.
അടിയന്തര ഘട്ടങ്ങളിലെ രക്ഷപ്രവർത്തനത്തിന്നായി 6 താലൂക്കുകളിലും എമർജൻസി റെസ്പോൺസ് ടീമിനെ നിയോഗിച്ചു. മണിയാർ, 3ഷട്ടറുകൾ അടച്ചു മൂഴിയാർ ഡാമിൻ്റെ 2 ഷട്ടറുകളും അടച്ചു.

നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 10 cm വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് നാലു ഷട്ടറുകളും 15 cm കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാർകുട്ടി, ലോവർപെരിയാർടുകളുടെ ഷട്ടർ തുറന്നു. പൊൻമുടി ഡാമിൻ്റെ ഷട്ടർ ഇന്ന് രാവിലെ 10 ന് തുറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News