മൂന്നാർ പെട്ടിമുടിയില്‍ വന്‍ മണ്ണിടിച്ചില്‍; 20 വീടുകള്‍ മണ്ണിനടിയിലെന്ന് സൂചന; അഞ്ചുമരണം; പത്തുപേരെ ആശുപത്രിയിലെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടങ്ങി

മൂന്നാർ രാജമലയിൽ വന്‍ മണ്ണിടിച്ചില്‍. കണ്ണൻദേവൻ നെയ്മക്കാട് എസ്‌റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് അപകടം ഉണ്ടായത്. 20 വീടുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. 4 പേരോളം മരിച്ചതായി സൂചനയുണ്ട്. പുലര്‍ച്ചയോടെ ആണ് അപകടമുണ്ടായതെന്നാണ് സൂചന.

തൊഴിലാളി ലയങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്. 5 ലയങ്ങള്‍ മണ്ണിനടിയില്‍ പെട്ടുവെന്നാണ് സൂചന. 80 ഓളം പേർ മണ്ണിനടിയിൽ പെട്ടതായി സംശയം. ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. നേമക്കാട് എസ്റ്റേറ്റ് തൊ‍ഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൃത്യമായി എത്രപേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നതില്‍ വ്യക്തതയില്ല. ഇതിനോടകം 3 പേരെ മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.

മൂന്നാറില്‍ നിന്ന് അപകടസ്ഥലത്തേക്ക് അധികൃതര്‍ക്ക് എത്താന്‍ 2 മണിക്കൂലധികം വേണ്ടിവരും. അപകടം ഉണ്ടായ സ്ഥലത്തേക്കുള്ള പ്രധാന വ‍ഴിയും പാലവും ഇന്നലെ രാത്രിയുണ്ടായ കനത്തമ‍ഴയില്‍ തകര്‍ന്നതിനാല്‍ ഇവിടേക്ക് എത്തിപ്പെടുക ദുഷ്കരമാണ്.

2 ദിവസമായി ഇവിടെ കനത്ത മ‍ഴ തുടരുകയാണ്. എല്ലാ സംവിധാനങ്ങളുമായി പൊലീസും ഫയര്‍ഫോ‍ഴ്സും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സംഘം മറ്റൊരു വ‍ഴിയിലൂടെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സമീപത്തെ ആശുപത്രികളോട് ജാഗ്രതയോടയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here