സുശാന്തിന്‍റെ മരണം; നടി റിയ ചക്രവര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. നിയമവിരുദ്ധ സാമ്ബത്തിക ഇടപാട് സംബന്ധിച്ചായിരുന്നു സുശാന്ത് സിംഗിന്‌റെ കുടുംബത്തിന്റെ പരാതി.

റിയക്കെതിരെ കേസെടുത്ത സി ബി ഐ ഇന്നലെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. റിയ ചക്രവര്‍ത്തിയടക്കം ആറ് പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ സിബിഐ അന്വേഷണവും ആരംഭിച്ചേക്കുമെന്നാണ് പുറത്തു വരുന്ന സൂചന.

സുശാന്തിന്‍റെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ നടി റിയ ചക്രവര്‍ത്തി വകമാറ്റിയെന്നും, നിയമവിരുദ്ധ സാമ്ബത്തിക ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിലാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News