പ്രതിദിന രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു; രാജ്യത്ത് അതി തീവ്രതയിലേയ്ക്ക് കടന്നു കൊവിഡ്

രാജ്യത്ത് അതി തീവ്രതയിലേയ്ക്ക് കടന്നു കൊവിഡ് മഹാമാരി. പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി അറുപതിനായിരം കടന്നു. ആകെ രോഗബാധിതർ 2027075 ആയി. മൂന്നാഴ്ചയ്ക്കുളിലാണ് പത്തു ലക്ഷം രോഗികൾ വർധിച്ചത്. 41585 പേർ ഇത് വരെ മരിച്ചു. 82 ശതമാനം രോഗികളും 10 സംസ്ഥാനങ്ങളിൽ നിന്നാണ് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

പത്തു ലക്ഷം പേരിലേക്ക് രോഗം പടരാൻ 6 മാസം. പത്തിൽ നിന്നും 20 ലക്ഷമാകാൻ 3 ആഴ്ച്ച മാത്രം.ഇനിയുള്ള രണ്ടാഴ്ച കൊണ്ട് അടുത്ത പത്തു ലക്ഷം പേരിലേക്ക് രോഗം പടരാം. ഇന്ത്യയിലെ കോവിഡ് വ്യാപനം അതി തീവ്രതയിലേയ്ക്കാണ് കടക്കുന്നത്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ 20 ലക്ഷം രോഗികൾ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ ഏറ്റവും പുതിയ കണക്ക് പ്രകാരം ആകെ രോഗബാധിതർ 20, 27, 075 ആയി. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു 62, 538 ആയി. കഴിഞ്ഞ് ഒരാഴ്ച്ച അമ്പതിനായിരത്തിനും അറുപത്തിനായിരത്തിനും ഇടയിലായിരുന്നു രോഗ ബാധിതരുടെ ശരാശരി പ്രതിദിന നിരക്ക്. ഇനി മുതൽ അറുപതിനായിരത്തിന് മുകളിലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു.

വ്യാഴാഴ്ച 886 പേർ മരിച്ചു.അതിൽ 316 മരണം മഹാരാഷ്ട്രയിൽ നിന്നാണ്. മഹാരാഷ്ട്ര കൂടാതെ ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, ബീഹാർ, തമിഴ്നാട് തുടങ്ങി 10 സംസ്ഥാനങ്ങളിലാണ് രോഗ ബാധിതരുടെ 82 ശതമാനവും ഉള്ളത്. അതേ സമയം ഐ. സി. എം. ആർ നടത്തുന്ന റാപിഡ് പരിശോധന പ്രതിദിനം 6 ലക്ഷം പേരിലേയ്ക്ക് കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News