പെരിയാറില്‍ ആശങ്കാജനകാം വിധം ജലനിരപ്പ് ഉയരുന്നു. ആലുവ ശിവക്ഷേത്രം വെളളത്തില്‍ മുങ്ങി. ക്ഷേത്രത്തിന്‍റെ
മേല്‍ക്കൂര വരെ ജലനിരപ്പ് ഉയര്‍ന്നു.
പെരിയാര്‍ ഇരുകരകളും കവിഞ്ഞൊഴുകുന്നതിനാല്‍ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളത്തെ കിഴക്കന്‍ മേഖലകളിലും മഴ ശക്തമായി തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 11 ക്യാമ്പുകള്‍ തുറന്നു.കോതമംഗലം താലൂക്കിൽ ആറും കൊച്ചി താലൂക്കിൽ രണ്ട് ക്യാമ്പുകളും തുറന്നിട്ടുണ്ട്. പറവൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകളും
മൂവാറ്റുപുഴ താലൂക്കില്‍ ഒരു ക്യാമ്പും തുറന്നിട്ടുണ്ട്. ഏലൂർ മുനിസിപ്പലിറ്റി 13-ാം വാർഡിലെ 32 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം എറണാകുളം ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.
കൊവിഡ് പ്രവർത്തനങ്ങളും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും നേരിടാനു മുന്നൊരുക്കങ്ങൾ ജില്ലയിൽ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. 96 പഞ്ചായത്തുകളിൽ കൺട്രോൾ റൂം തുറന്നു. ആളുകളെ വരെ മാറ്റിപാർപ്പിക്കാൻ ക്രമീകരണം ജില്ലയിലുണ്ടെന്നും അടിയന്തര നടപടികൾ നേരിടാൻ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.