നടി അനുപമ മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

മുംബൈ: ഭോജ്പുരി സിനിമകളിലുടെ പ്രശസ്തയായ അനുപമ പഥകിനെ (40) മരിച്ച നിലയില്‍ കണ്ടെത്തി.

മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നല്‍കിയില്ലെന്നും പൊലീസ് കണ്ടെടുത്ത കുറിപ്പിലുണ്ട്.

മരിക്കുന്നതിന്റെ തലേ ദിവസം ഇവര്‍ ഫേസ്ബുക്കില്‍ ലൈവായി വന്നിരുന്നു.

മരിച്ചതിനുശേഷം ആളുകള്‍ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതിനാല്‍ ഒരിക്കലും നിങ്ങളുടെ പ്രശ്‌നങ്ങള്‍ ആരുമായും പങ്കിടരുത്. ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ഇവര്‍ ലൈവില്‍ പറഞ്ഞിരുന്നു.

ബിഹാറില്‍ ജനിച്ച അനുപമ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സിനിമയില്‍ എത്തുന്നത്. സിനിമയില്‍ സജീവമാകുന്നതിന് വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here