പെട്ടിമലയിലെ ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ എന്‍ഡിആര്‍എഫ് സംഘത്തെ ബന്ധപ്പെട്ടു: മന്ത്രി ഇ ചന്ദ്രശേഖരന്‍

പെട്ടിമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി വിവരം ലഭിച്ച ഘട്ടത്തില്‍ തന്നെ ജില്ലാ ഭരണകൂടത്തെയും എന്‍ഡിആര്‍എഫ് സംഘത്തെയും ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.

ഇടുക്കിയില്‍ എന്‍ഡിആര്‍എഫ് സംഘം ഇന്നലെ രാത്രി ഒഴുക്കില്‍ പെട്ടവരെ കണ്ടെത്തുന്നതിന് നിയോഗിച്ചിരിക്കുകയായിരുന്നു.

പെട്ടന്ന് തന്നെ ഇവരില്‍ നിന്ന് ഒരു സംഘത്തെ പെട്ടിമലയിലേക്ക് നിയോഗിച്ചതായും മന്ത്രി ഇ ചന്ദ്രശേഖന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here