കടവൂർ ജയൻ കൊലപാതക കേസ്; പ്രതികളായ ആര്‍എസ്എസുകാരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു

കടവൂർ ജയൻ കൊലപാതക കേസിൽ ആര്‍എസ്എസുകാരായ 9 പ്രതികളേയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.വിവിധ വകുപ്പുകൾ പ്രകാരം ഓരോ പ്രതികൾക്കും 71500 രൂപ പിഴയും വിധിച്ചു.പിഴ ഒടുക്കിയില്ലെങ്കിൽ തടവ് അനുഭവിക്കേണ്ടി വരും. പിഴയിൽ നിന്ന് 2 ലക്ഷം രൂപ ജയന്റെ അമ്മക്കും,25000 രൂപ രഘുനാഥപിള്ളക്കും 7,8,9 പ്രതികൾ ആയുധം ഉപയോഗിക്കാത്തതിനാൽ 148 ഐപിസി പ്രകാരമുള്ള ശിക്ഷയില്ല.

കായംകുളം കൊവിഡ് പ്രാഥമി ചികിത്സാ കേന്ദ്രത്തിലുള്ള പ്രതികളെ വീഡിയൊ കോൺഫ്രൻസിംങിലൂടെ കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു.കടവൂർ ജയനെ 20ർ12 ഫെബ്രുവരി 7ാം തീയതി വീടിന് സമീപം കടവൂർ ജംഗ്ഷനിൽവെച്ച് വെട്ടി കൊലപ്പെടുത്തുകയും സഹോദരീ ഭർത്താവ് രഘുനാഥൻ പിള്ളയെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 23 സാക്ഷികളെയും 75 രേഖകളും 38 തൊണ്ടി മുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിച്ചിരുന്നു. 51 മുറിവുകളാണ് ജയന്റെ ശരീരത്തിലുണ്ടായിരുന്നത്. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സി. പ്രതാപചന്ദ്രൻപിള്ള,പ്രോസിക്യൂട്ടർ മഹേന്ദ്രൻ,ഷിബു.ആർ.നായർ എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

കേസിൽ ആദ്യം കൊല്ലം അഡീഷണൽ സെഷൻസ് കോടതി എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ ഹൈ കോടതിയിൽ അപ്പീൽ ബോധിപ്പിച്ച പ്രതികൾ,തങ്ങൾക്ക് ഈ കേസിൽ അന്തിമ വാദം പറയുന്നതിനുള്ള അവസരം ലഭിച്ചില്ല എന്ന തർക്കമാണ് ഉന്നയിച്ചത്.

തുടർന്ന് കേസിൽ അന്തിമവാദം കേൾക്കുന്നതിനുള്ള അവസരം നൽകുന്നതിനായി കേസ് കൊല്ലം സെഷൻസ് കോടതിയിലേക്ക് അയക്കുകയായിരുന്നു.തുടർന്ന് വാദം കേട്ടതിനു ശേഷമാണ് പ്രതികൾ കുറ്റകാരാണെന്നു കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here