രാജമലയില്‍ കുടുങ്ങി കിടക്കുന്നത് 80 പേരെന്ന് പ്രാഥമികവിവരം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 50 അംഗ സംഘം പുറപ്പെട്ടു മൂന്നു പേരെ രക്ഷപെടുത്തി

തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

രാജമലയില്‍ എയര്‍ ലിഫ്റ്റിങ് സാധ്യമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മോശം കാലാവസ്ഥയാണ് നിലവില്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തികച്ചും അപ്രതീക്ഷിതമാണ് സംഭവമാണ് നടന്നത്. 82 പേരാണ് ലയങ്ങളിലുള്ളതെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക വിവര പ്രകാരം 80 പേര്‍ കുടുങ്ങി കിടക്കുന്നുവെന്ന് മൂന്നാര്‍ സബ് കലക്ടര്‍ പ്രേം കൃഷ്ണ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. മൂന്നു പേരെ രക്ഷപെടുത്തി. രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏഴ് പേരടങ്ങുന്ന മെഡിക്കല്‍ സംഘം, ആംബുലന്‍സ് ജെ.സി.ബി എന്നിവ പ്രദേശത്ത് എത്തി. മറ്റു മാര്‍ഗമില്ലെങ്കില്‍ എയര്‍ലിഫ്റ്റിങ് പരിഗണിക്കും. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണെന്ന് സബ് കലക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here