‘രാജ്യസ്‌നേഹമല്ല എന്റെ ആത്മീയ അഭയം, എന്റെ ആത്മീയ അഭയം മനുഷ്യത്വം’; ടാഗോര്‍ വിശ്വമാനവികതയുടെ പ്രവാചകന്‍, ഭാരതത്തിന്റെ വിശ്വകവി

എഴുത്തിന്റെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും വിശ്വമാതൃകകള്‍ സൃഷ്ടിച്ച സ്വാതന്ത്ര്യ സമര പോരാട്ടത്തിനും വിശ്വമാനവികതയ്ക്കും തൂലികകൊണ്ട് പ്രചോദനമായ രബീന്ദ്രനാഥ ടാഗോറിന്റെ 80ാം ഓര്‍മ ദിനം.

സ്വാതന്ത്ര്യ സമരവും ബംഗാള്‍ വിഭജനവുമെല്ലാം കൊണ്ട് കലുഷിതമായൊരു കാലത്ത് പോരാട്ടങ്ങള്‍ക്ക് പ്രചോദനമായ ടാഗോര്‍ രചനകള്‍ ഏറെയാണ്. ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ രചയിതാവ്, ഇന്ത്യയിലേക്ക് സാഹിത്യത്തിന്റെ നൊബേല്‍ പുരസ്‌കാരമെത്തിച്ച മഹാനായ കവി. ബംഗാള്‍ വിഭജന കാലത്ത് എഴുതിയ അമര്‍ സോന ബംഗാള്‍ ബംഗാള്‍ രൂപീകരണത്തിന് ശേഷം അവരുടെ ദേശീയ ഗാനമായി. എഴുത്തുകളിലൂടെ മാത്രമല്ല, വിഭജനത്തിനെതിരെ പ്രതിഷേധ ദിനം ആഹ്വാനം ചെയ്തും ജാഥ നയിച്ചും ടാഗോര്‍ സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി. ഈ പ്രക്ഷുഭ്ദ കാലത്തെ അഭിസംബോധന ചെയ്‌തെഴുതിയ ഗീതാഞ്ചലിക്കാണ് 1913 ല്‍ ടാഗോറിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.

തുടക്കം

കവി, തത്ത്വ ചിന്തകന്‍, ദൃശ്യ കലാകാരന്‍, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നല്‍കുകയും ചെയ്തു.

മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സില്‍ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ പുരോഗമന പരിഷ്‌കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകള്‍ നല്‍കിയ കുടുംബമാണ് കല്‍ക്കത്തയിലെ ജെറാസങ്കോ ടാഗോര്‍ കുടുംബം.

വാഹനങ്ങള്‍ പാടില്ലാ

രബീന്ദ്രനാഥ ടാഗോര്‍, അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും, മത-സാമൂഹിക പരിഷ്‌കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ ജെറാസങ്കോ ടാഗോര്‍ കുടുംബത്തിലുണ്ട്. 1901 ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സംസ്‌കാരത്തിന് തന്നെ പുതിയ മുഖം സമ്മാനിച്ചു. 1863ല്‍ റായ്പ്പൂര്‍ രാജാവ് രവിന്ദ്രനാഥ ടാഗോറിന്റെ പിതാവായ ദേവേന്ദ്രനാഥ ടാഗൂറിന് സമ്മാനിച്ച സുന്ദരമായ 30 ഏക്കര്‍ സ്ഥലത്താണ് ശാന്തി നികേതന്‍ സ്ഥിതി ചെയ്യുന്നത്. 1918 ല്‍ ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയായി ഉയര്‍ന്നു. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളുണ്ട് ഇന്ന് വിശ്വഭാരതിക്ക് കീഴില്‍.

rabindranath tagore

ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്ന സ്ഥാനമാനങ്ങള്‍ 1919ല്‍ അദ്ദേഹം ഉപേക്ഷിച്ചു. പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും അകന്നുനിന്നു. ധാരാളം യാത്രകള്‍ നടത്തിയ അദ്ദേഹം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. അനേകം ലോകപ്രശസ്തരുമായി സുഹൃദ്ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഭജനകള്‍ പൂജകള്‍ ആരാധനകള്‍ തപസ്സും നിര്‍ത്തുക നീ
ഭജനപ്പുരയില്‍ കതകുംപൂട്ടി എന്തിനിരിക്കുന്നു
ഒളിവിലിരുട്ടില്‍ വിജനതപൂകി ആരെ ഭജിക്കുന്നു

കണ്ണു തുറക്കൂ മുന്നില്‍ നോക്കൂ നിന്‍ ദൈവം പൊയ്‌പ്പോയ്
മണ്ണില്‍പ്പണിയും കര്‍ഷകനൊപ്പം ചെന്നണയാനായി
കല്ലുകള്‍ വെട്ടി വഴിപണിയുന്നോര്‍ക്കൊപ്പം കൂടാനായ്
വര്‍ഷം മുഴുവന്‍ പണിചെയ്വോവര്‍
അവര്‍ വെയിലില്‍ മഴയത്തും

ദൈവത്തിന്റെ കൈകളിലുള്ളത് മണ്ണും പാഴ്‌ച്ചെളിയും
നീയും നിന്റെ വെണ്‍കുപ്പായം ദൂരെയെറിഞ്ഞാലും
ദൈവത്തിന്റെ വഴി പിന്‍പറ്റി മണ്ണില്‍പ്പണിതാലും

എന്നുപാടിയ ഭാരതത്തിന്റെ വിശ്വകവിയുടെ 80ാം ഓര്‍മ ദിനത്തില്‍ കൈരളിയുടെ ചരമദിനാഞ്ജലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News