കുടകില്‍ കനത്ത മഴ: ഉരുള്‍പൊട്ടലില്‍ കാണാതായ തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനും കുടുംബത്തിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

കാസര്‍ഗോഡ്: കര്‍ണാടകയിലെ കുടകില്‍ കനത്ത മഴ തുടരുന്നു.

കഴിഞ്ഞ ദിവസം തലക്കാവേരിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ചു പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ ടി എസ് നാരായണ ആചാര്‍, ഭാര്യ ശാന്ത ആചാര്‍, നാരായണ ആചാറുടെ സഹോദരന്‍ ആനന്ദ തീര്‍ത്ഥ സ്വാമി,

ഇവരുടെ 2 സഹായികള്‍ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടും കൃഷിഭൂമിയും പൂര്‍ണമായും മണ്ണ് മൂടിയ നിലയിലാണ്.

അപകട സാധ്യത മുന്‍നിര്‍ത്തി നാരായണ ആചാറോട് ഇവിടെ നിന്നും മാറി താമസിക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കുടകില്‍ വിവിധ മേഖലകളില്‍ കുന്ന് ഇടിച്ചില്‍ തുടരുന്നു. കാഞ്ഞങ്ങാട്-മടിക്കേരി അന്തര്‍ സംസ്ഥാന പാതയില്‍ കരക്കെയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here