കക്കയം ഡാം ഷട്ടറുകള്‍ തുറന്നു

കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു.

സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

കക്കയം ഡാമിന്റെ പൂര്‍ണ്ണ സംഭരണ ജലനിരപ്പ് 758.04 മീറ്റര്‍ ആണ്. ജലാശയത്തിന്റെ ബ്ലൂ അലേര്‍ട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലേര്‍ട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്.

ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്റര്‍ ആണ്. ഇപ്പോള്‍ ബ്ലൂ അലേര്‍ട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയില്‍ ആഗസ്റ്റ് ഒന്‍പത് വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ ജലാശയത്തിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാലാണ് വെളളം തുറന്നുവിടാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News