രാജമല മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം; മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്നും മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവര്‍ത്തെ സംസ്ഥാനത്തെ ദുഖത്തിലാക്കിയത്. 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായി. ആകെ 80ലേറെ പേര്‍ താമസിച്ചിരുന്നു.ഇതില്‍ 15 പേരെ രക്ഷിച്ചു. 15 പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.

മരിച്ചവര്‍ ഗാന്ധിരാജ്, ശിവകാമി, വിശാല്‍, മുരുകന്‍, രാമലക്ഷ്മി, മയില്‍സാമി, കണ്ണന്‍, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാള്‍, സിന്ധു, നിതീഷ്, പനീര്‍ശെല്‍വം, ഗണേശന്‍. ഇവരുടെ നിര്യാണത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നല്‍കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കും.

രാജമലയില്‍ വൈദ്യുതിയും വാര്‍ത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാന്‍ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തകന്‍ എത്താന്‍ വൈകി. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്.

കനത്ത മഴ മുന്നില്‍ കണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റിനെ ഇടുക്കിയില്‍ നിയോഗിച്ചു. വാഗമണ്ണില്‍ കാര്‍ ഒലിച്ചുപോയ സ്ഥലത്ത് എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. രാവിലെയാണ് ഇവരെ രാജമലയിലേക്ക് അയച്ചത്. ഫയര്‍ഫോഴ്‌സ് പരിശീലനം നേടിയ 50 അംഗ ടീമിനെ എറണാകുളത്ത് നിന്ന് നിയോഗിച്ചു.

ആകാശമാര്‍ഗം രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യത തേടിയിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ സേവനം തേടി. മോശം കാലാവസ്ഥ തിരിച്ചടിയായി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ നിയമിച്ചു. മൃതദേഹം കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് എസ്പി സുദര്‍ശനെ നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News