സംസ്ഥാനത്ത് മലയോര ജില്ലകളില്‍ മ‍ഴക്കെടുതിയില്‍ കനത്ത നാശം; ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കൂടുതല്‍ സംഘം സംസ്ഥാനത്ത്

രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്. കനത്ത മഴ മുന്നിൽ കണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചു. വാഗമണ്ണിൽ കാർ ഒലിച്ചുപോയ സ്ഥലത്ത് എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രാവിലെയാണ് ഇവരെ രാജമലയിലേക്ക് അയച്ചത്. ഫയർഫോഴ്സ് പരിശീലനം നേടിയ 50 അംഗ ടീമിനെ എറണാകുളത്ത് നിന്ന് നിയോഗിച്ചു.

ആകാശമാർഗം രക്ഷാ പ്രവർത്തനത്തിന് സാധ്യത തേടിയിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ സേവനം തേടി. മോശം കാലാവസ്ഥ തിരിച്ചടിയായി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നിയമിച്ചു. മൃതദേഹം കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് എസ്പി സുദർശനെ നിയോഗിച്ചു. വിവിധ ബറ്റാലിയൻ, മറ്റ് ജില്ലകളിൽ നിന്നും അധികമായി പൊലീസിനെ രാജമലയിലേക്ക് നിയോഗിച്ചു. എല്ലാ ജില്ലയിലും പൊലീസിന് ജാഗ്രത നിർദ്ദേശം നൽകി. അടിയന്തിര സാഹചര്യം നേരിടാൻ പൊലീസ് സുസജ്ജമാണ്. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രാജമലയിലേക്ക് അയച്ചു. ഇടുക്കിയിൽ സൗകര്യങ്ങളൊരുക്കി. കരസേനയുടെയും നാവികസേനയുടെയും സഹായം തേടും.

47 വീടുകൾ തിരുവനന്തപുരത്ത് ഭാഗികമായി തകർന്നു. രണ്ട് വീട് പൂർണ്ണമായും തകർന്നു. കൊല്ലത്ത് 125 ലേറെ വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും തകർന്നു. കുന്നത്തൂരിൽ നാശം കൂടുതൽ. പമ്പ, മണിമല, അച്ചൻകോവിൽ എന്നിവയിലെ ജലനിരപ്പ് ഉയരുന്നു. അപകട മേഖലയിൽ കഴിയുന്നവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ജില്ലാ കളക്ട്രേറ്റിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂം ഒരുക്കി. കോട്ടയത്ത് നദികളിൽ ജലനിരപ്പ് ഉയർന്നു. എറണാകുളത്ത് തീരപ്രദേശങ്ങളിൽ കടലേറ്റം ശക്തം. കൊവിഡ് മാനദണ്ഡം പാലിച്ച് ക്യാംപുകൾ തുറന്നു. ചെല്ലാനത്ത് നീരൊഴുക്ക് സുഗമമാക്കാൻ ശ്രമം തുടങ്ങി. കടൽവെള്ളം കയറുന്ന മേഖലകളിൽ നിന്ന് ആളുകളെ ക്യാംപിലേക്ക് മാറ്റും. സൗദി പള്ളിയുടെ സമീപത്ത് വീടുകൾക്ക് നാശനഷ്ടമുണ്ടായി. പെരിയാറിന്റെ തീരത്ത് കഴിയുന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചു.

പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നത് ജനത്തെ ബാധിച്ചു. ജില്ലയിൽ മുഴുവൻ ഖനനവും നിരോധിച്ചു. മുളങ്കുന്നത്തുകാവിലെ പൂമല ഡാമിന്റെ നാല് ഷട്ടർ തുറന്നു. 22 അംഗ കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സംഘം പാലക്കാടെത്തി. ദുരന്ത ബാധിത മേഖലകൾ സംഘം സന്ദർശിച്ചു. മലപ്പുറത്ത് ചാലിയാർ കരകവിഞ്ഞു. നിലമ്പൂരിൽ വെള്ളം കയറി. വിവിധ താലൂക്കുകളിലായി എട്ട് ക്യാംപുകൾ തുറന്നു. കടൽക്ഷോഭം പൊന്നാനിയിൽ രൂക്ഷം.

വയനാട്ടിൽ 58 ക്യാംപുകൾ തുറന്നു. 3165 പേരെ ക്യാംപിലേക്ക് മാറ്റി. 1268 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. 477 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. മേപ്പാടി മുണ്ടക്കൈ മലയിൽ ഉരുൾപൊട്ടി രണ്ട് വീടും രണ്ട് പാലങ്ങളും തകർന്നു. കുടുങ്ങിയ 21 പേരെ രക്ഷിച്ചു. ഇവിടെ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘമെത്തി. മൂന്ന് ടീമുകളെ നാളെ തൃശ്ശൂർ, കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിയോഗിക്കും. മണ്ണിടിച്ചിലിന് മുൻ ചരിത്രം ഇല്ലാത്ത സ്ഥലത്താണ് അപകടം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുൻ അനുഭവം കണക്കിലെടുത്താണ് മുന്നൊരുക്കം നടത്തിയത്. ക്യാംപ് നടത്തിപ്പടക്കം കൃത്യമായി പ്രോട്ടോക്കോൾ ഉണ്ടാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമിന് വേണ്ടി ചോദിച്ചു. നാല് ടീമിനെ ഒന്നാം ഘട്ടത്തിൽ ലഭിച്ചു. നാല് ജില്ലകളിൽ സേനയെ നിയോഗിച്ചു. കൂടുതൽ ടീമിനെ ലഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും താഴ്ന്ന പ്രദേശത്തും അപകട മേഖലയിലും കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News