വിവിധ ജില്ലകളില്‍ നാളെ അതിതീവ്ര മഴക്ക് സാധ്യത; മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നാളെ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും അപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയും ഉള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

തമിഴ്‌നാട്ടില്‍ നീലഗിരി ജിലിയിലും സമീപ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കര്‍ണ്ണാടകയിലും വിവിധ ജില്ലകളിലും മഹാരാഷ്ട്രയിലും മഴ രൂക്ഷമാണ്. അന്തര്‍ സംസ്ഥാന യാത്രകള്‍ ഒഴിവാക്കണം.

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ അതി തീവ്ര മഴ ലഭിക്കാന്‍ സാധ്യത ഉണ്ട്. നാളെ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 204.5 മിമീ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അപകടസാധ്യത വര്‍ധിക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വയനാട്, ഇടുക്കി, ജില്ലകളിലും പത്തനംതിട്ട കോട്ടയം ജില്ലകളിലും മലപ്പുറത്തെ കിഴക്കന്‍ മേഖലയിലും ദുരന്ത മേഖലയില്‍ നിന്ന് ആളുകളെ ക്യാംപിലേക്ക് മാറ്റും. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം. വൈകീട്ട് ഏഴ് മുതല്‍ ഗതാഗതം നിരോധിക്കും. ജനം സഹകരിക്കണം. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമായ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് 17 പ്രധാന അണക്കെട്ടുകള്‍ തുറന്നു.

ജലവിഭവ വകുപ്പിന്റെ അണക്കെട്ടുകള്‍ മുന്നറിയിപ്പ് പരിധിയില്‍ ജലമെത്തും മുന്‍പ് തുറന്നു. നദികള്‍ക്ക് ഇരുവശത്തും ചരിഞ്ഞ പ്രദേശത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ നിര്‍ദ്ദേശം അതേപടി പാലിക്കണം. ഓഗസ്റ്റ് 10 മുതല്‍ വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് നിബന്ധനകളോടെ അനുമതി. കൊല്ലത്ത് കണ്ടെയ്ന്‍മെന്റ് സോണിലെ കശുവണ്ടി ഫാക്ടറികള്‍ക്ക് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News