തെറ്റായ വാര്‍ത്ത നല്‍കിയശേഷം തിരുത്തും ക്ഷമാപണവും നല്‍കിയതുകൊണ്ടു പ്രയോജനമില്ല; കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; മാധ്യമ പ്രവര്‍ത്തകരോട് ഹൈക്കോടതി

കൊച്ചി: കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമ പ്രവര്‍ത്തകരോട് ഹൈക്കോടതി. യാഥാര്‍ത്ഥവസ്തുതകള്‍ കണ്ടെത്തി സത്യസന്ധമായി വേണം വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും കോടതി.

പത്രപ്രവര്‍ത്തനം ജനങ്ങളെ ബോധവത്കരിക്കുന്നതിനു വേണ്ടിയാവണം. തെറ്റിദ്ധാരണകള്‍ പരത്തുന്നതാവരുത്. വ്യക്തികളുടെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ സമീപകാലത്തു ഏറെ ഉണ്ടായിട്ടുണ്ടെന്ന് കോടതി.

തെറ്റായ വാര്‍ത്ത നല്‍കിയശേഷം തിരുത്തും ക്ഷമാപണവും നല്‍കിയതുകൊണ്ടു പ്രയോജനം ഇല്ലെന്നും കോടതി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മ വീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി .

ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം പരാമര്‍ശിച്ചു വാര്‍ത്തകള്‍ നല്‍കുന്നത് കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം നഷ്ടപെടുതുമെന്നും കോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here