ഈ യുവാക്കള്‍ ലോകത്തിന് തന്നെ മാതൃകയാണ്; ഡിവൈഎഫ്ഐയുടെ ‘റീസൈക്കിള്‍ കേരള’യെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന റീസൈക്കിള്‍ കേരള എന്ന ക്യാമ്പെയിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തു പ്രതിസന്ധി വന്നാലും സ്വന്തം സമൂഹത്തിനു വേണ്ടി പോരാടാന്‍ തയ്യാറുള്ള മനസ്ഥിതിയുടെ ആവേശജനകമായ ഉദാഹരണമാണ് ഡിവൈഎഫ്ഐയുടെ ഈ യുവാക്കള്‍.

നൂറു കണക്കിന് യുവാക്കള്‍ പഴയ സാധനങ്ങള്‍ വീടുകളില്‍ നേരിട്ട് പോയി ശേഖരിച്ചും, പത്രം വിറ്റും, കരിങ്കല്‍ ചുമന്നും, കക്കവാരിയും, മീന്‍പിടിച്ചും, റോഡുപണി ചെയ്തും, കരകൗശല വസ്തുക്കള്‍ ഉണ്ടാക്കിയും വൈകാരികതയോടെ സൂക്ഷിച്ചുവെച്ച പഴയ സാധനങ്ങള്‍ വില്‍പന നടത്തിയും, പഴയ വാഹനങ്ങള്‍ ആക്രിയായി വില്‍പന നടത്തിയും ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് പത്ത് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എണ്‍പത്തിയാറായിരത്തി അഞ്ഞൂറ്റി മുപ്പത്തിഏഴ് രൂപയാണ്. ലോകത്തിനു തന്നെ മാതൃക തീര്‍ക്കുകയാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഡിവൈഎഫ്ഐ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കള്‍ ആണ് ഏതു സമൂഹത്തിന്റെയും നട്ടെല്ല്. അതു ശക്തമാണെങ്കില്‍ ഏതു പ്രതിസന്ധിക്ക് മുന്നിലും തലയുയര്‍ത്തി കാലിടറാതെ നമ്മള്‍ മുന്‍പോട്ടു പോയിരിക്കും. കേരളത്തിലെ യുവാക്കള്‍ ഈ സമൂഹത്തിന് പകരുന്നത് ആ ആത്മവിശ്വാസമാണ്. ഡിവൈഎഫ്ഐയെ ഹാര്‍ദമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News