കരിപ്പൂര്‍ വിമാനാപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ഞെട്ടിക്കുന്ന അപകടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയതിനെത്തുര്‍െന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു. യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ക്കായി 0495-2376901, 0483-2719493 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വിമാനാപകടം സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണില്‍ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയര്‍പോര്‍ട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വന്ദേഭാരത് മിഷന്‍ വഴി പ്രവാസികളെ കൊണ്ട് വന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്റിംഗിനിടെ തെന്നിമാറി താഴ്ചയിലേക്ക് പതിച്ചത്. വിമാനത്തില്‍ 191 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ പൈലറ്റ് അടക്കം പത്തു പേര്‍ മരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here