കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനം വിലയിരുത്തി മുഖ്യമന്ത്രി പിണറായി; മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.

അപകടത്തില്‍പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ ഭരണ പ്രതിനിധികള്‍ ആശുപത്രികളില്‍ എത്തി ഇക്കാര്യം ഉറപ്പു വരുത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കാനും രണ്ടു കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ക്ക് വിവരം ലഭ്യമാക്കാനുള്ള കണ്‍ട്രോള്‍ റൂമുകള്‍ സജീവമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here