കൊവിഡ് സാഹചര്യം മറക്കരുത്; കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ രക്തദാനം ചെയ്യാനോ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ല: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൊവിഡ് സാഹചര്യം മറന്നു പോകരുത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. പൈലറ്റും സഹപൈലറ്റും അടക്കമുള്ളവരാണ് മരിച്ചത്.

പൈലറ്റ് ക്യാപ്റ്റന്‍ ഡിവി സാഥേ, സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ്, സഹീര്‍ സയ്യിദ്, മുഹമ്മദ് റിയാസ്, ഷറഫുദ്ദീന്‍, രാജീവന്‍, ദീപക്, അഖിലേഷ്, ഐമ തുടങ്ങിയവരാണ് മരിച്ചത്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ല.

അപകടത്തില്‍ പരുക്കേറ്റ് 123 പേര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News