കരിപ്പൂര്‍ വിമാനാപകടം; വിമാനം പറത്തിയത് മുന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ ദീപക് വസന്ത് സാഥേ

തിരുവനന്തപുരം: കരിപ്പൂരില്‍ വിമാനം അപകടത്തില്‍ പെടുമ്പോള്‍ അത് പറത്തിയിരുന്നത് ഏറെ പരിചയ സമ്പന്നനായ മുന്‍ എയര്‍ഫോഴ്‌സ് വിങ് കമാണ്ടര്‍ ദീപക് വസന്ത് സാഥേ ആയിരുന്നു. യുദ്ധ വിമാനങ്ങള്‍ പറത്തിയിട്ടുള്ള അദ്ദേഹത്തിന് എയര്‍ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങള്‍ പറത്തിയ പരിചയവും മഹാരാഷ്ട്ര സ്വദേശിയാണ് സാഥേ.

ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ സുദീര്‍ഘ സേവനത്തിനു ശേഷമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പൈലറ്റായി ദീപക് വസന്ത് സാഥേ എത്തുന്നത്. വളരെ പരിചയസമ്പത്തുള്ള മുന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡറായ ഡി വി സാഥേയുടെ മരണ വാര്‍ത്ത രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ അമ്പത്തിയെട്ടാം ബാച്ചില്‍ പരിശീലനം നേടിയ ദീപക് വസന്ത് സാഥേ, തുടര്‍ന്ന് വ്യോമസേനയുടെ 127ാം കോഴ്സില്‍ പ്രസിഡന്റില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണറോടെ ടോപ്പറായിത്തന്നെ കോംബാറ്റ് എയര്‍ പൈലറ്റ് പരിശീലനവും പൂര്‍ത്തിയാക്കി. 1981 -ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു.

ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ സുദീര്‍ഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ വിദഗ്ധനായ ഒരു ടെസ്റ്റ് പൈലറ്റ് ആയിക്കൂടി സേവനമനുഷ്ഠിച്ച ശേഷമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പൈലറ്റായി സാഥേ എത്തുന്നത്. വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് എന്ന് അറിയപ്പെടുന്ന നമ്പര്‍ 17 സ്‌ക്വാഡ്രണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News