രാജമല ദുരന്തം; മണ്ണിനടിയിൽ പെട്ടുപോയവർക്കായുള്ള തിരച്ചിൽ തുടരും

മൂന്നാർ രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിൽ 7 മണിയോടെ പുനരാരംഭിക്കും. ലയങ്ങളിലുണ്ടായിരുന്ന 53 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ് വിവിധ വകുപ്പുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക്‌ചേര്‍ന്നിട്ടുണ്ട്.

ശക്തമായ മഴയും മഞ്ഞും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നത്. ഇതുവരെ 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 17 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് സംസ്കരിക്കും.

ദുരന്തനിവാരസേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.കനത്ത മഴയും മൂടല്‍മഞ്ഞുമാണ് തെരച്ചിൽ ദുഷ്ക്കരമാക്കുന്നത്. കണ്ണൻദേവൻ ഹിൽസ് & പ്ലാൻ്റഷൻസിലെ തൊഴിലാളികളുടെ നാല് ലയങ്ങളില്‍ 83 പേരാണ് താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാത്രി 11.30 മണിയോടെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ലയങ്ങൾ പൂർണമായും ഒലിച്ചു പോയി. 12 പേർ രക്ഷപ്പെട്ടു. 30 മുറികളുള്ള നാലു ലയങ്ങളും പൂര്‍ണമായി തകര്‍ന്നു. വലിയൊരു പ്രദേശം മുഴവന്‍ മണ്ണും വലിയ പാറക്കല്ലുകളും നിറഞ്ഞ അവസ്ഥയിലാണ്. ഒരു കുടുംബത്തിലെ 23 പേരെ കാണാതായിട്ടുണ്ട്. രാത്രി നടന്ന ദുരന്തവാര്‍ത്ത പുറംലോകത്തെത്തിയത് ഏറെ വൈകിയാണ്.

മൂന്നാറില്‍ നിന്ന് 30 കിലോമീറ്ററിലധികം മലമുകളിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്. മൊബൈൽ ഫോൺ കവറേജ്യം ലാൻഡ് ഫോൺ സൗകര്യമോ ഇവിടെയില്ല.പത്തിലധികം ജെ.സി.ബികളും ഹിറ്റാച്ചികളും മേഖലയില്‍ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. തോട്ടം മേഖലയിലെ ഉൾപ്രദേശമായതിനാൽ ഗതാഗത സംവിധാനം ഇല്ലാത്തതാണ് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here