മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132.6 അടി; ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 132.6 അടി ആയതോടെയാണ് അണക്കെട്ട് തുറക്കുന്നതിന് മുന്‍പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്‌നാട് നല്‍കിയത്.

വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കും. പിന്നാലെ ഷട്ടറുകള്‍ ഉയര്‍ത്തും. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയമായ സംഭരണ അളവ്. .

ജലനിരപ്പ് 136 അടി ആകുന്നമുറയ്ക്ക് പെരിയാറ്റിലേക്ക് വെള്ളം തുറന്നുവിടണമെന്നാണ് കേരളത്തിന്റെ ആവശ്യം. എങ്കില്‍മാത്രമേ അപകടം ഒഴിവാക്കാന്‍ കഴിയൂ. ഇക്കാര്യമുന്നയിച്ച്‌ തമിഴ്നാട് അധികൃതര്‍ക്ക് കത്തുനല്‍കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News