‘ഇതാണ് കരുതല്‍..’; അര്‍ധ രാത്രിയിലും രക്തബാങ്കിന് മുന്നില്‍ നീണ്ട ക്യൂ; അഭിമാനം കൊണ്ട് കേരളം

കരിപ്പൂരില്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാന്‍ അര്‍ധ രാത്രിയും രക്തബാങ്കിന് മുന്നിലെ ക്യൂ കണ്ട് അഭിമാനിക്കുകയാണ് കേരളം.. പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് നിരവധി പേര്‍ രക്തം നല്‍കാന്‍ സന്നദ്ധരായി അര്‍ധരാത്രിയിലും കൊവിഡ് ഭീഷണി പോലും വകവെയ്ക്കാതെ ബ്ലഡ് ബാങ്കിന് മുന്നിലെത്തിയത്.

കോഴിക്കോട് മെഡി.കോളേജില്‍ കനത്തമഴയെ പോലും വകവയ്ക്കാതെ നിരവധി പേര്‍ ബ്ലഡ് ബാങ്കിന് മുന്നില്‍ വരിനിന്നു. കൊവിഡിനും പ്രളയ ഭീഷണിക്കുമിടയില്‍ പ്രതിരോധം തീര്‍ക്കുന്ന കേരളത്തെ ഒറ്റ ദിവസമുണ്ടായ ഇരട്ട ദുരന്തം ഞെട്ടിച്ചുകളഞ്ഞ
പ്പോ‍ഴും പലരും സ്വന്തം സുരക്ഷിതത്വം പോലും മറന്നാണ് സമയോചിതമായി ഇടപെട്ടുകൊണ്ട് സഹായഹസ്തമായത്.

കടുത്ത പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ കേരളം തളര്‍ന്നു പോകുമെന്ന അവസ്ഥയിലാണ് സേവനസന്നദ്ധരായും രക്ഷാപ്രവര്‍ത്തനത്തിനായും നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.

കുഞ്ചോക്കോ ബോബന്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് സേവന സന്നദ്ധരായവരെ അനുമോദിച്ച് രംഗത്തെത്തിയത്. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്ക് വച്ച് ഇവരുടെ നന്മയ്ക്ക് ആദരമര്‍പ്പിച്ചു.

ഇതാണ് കരുതലെന്നാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്. കുഞ്ചാക്കോ ബോബന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അര്‍ദ്ധരാത്രിയിലും വിമാന ദുരന്തത്തില്‍ പെട്ടവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ തയ്യാറായി വന്ന പ്രിയപ്പെട്ടവര്‍ ബ്ലഡ് ബാങ്കിന് മുന്നില്‍ ക്യൂവിലാണ്….
ഇതാണ് കരുതല്‍…. ❤️❤️❤️❤️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News