കരിപ്പൂര്‍ വിമാനാപകടം; മരിച്ച വ്യക്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തകര്‍ ക്വാറന്‍റെെനില്‍ പോകണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തില്‍ മരിച്ച ഒരാളുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.

അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരും ക്വാറന്‍റെെനില്‍ പോകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരും നാട്ടുകാരും ഉള്‍പ്പെടെ എല്ലാവരും ക്വാറന്‍റെെനില്‍ പോകണം. അതേസമയം മരിച്ച 2 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആണ്. കൂടുതല്‍ പേരുടെ പരിശോധനാഫലം വരാനുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടവർ സ്വമേധയാ പരിശോധനയ്ക്ക് മുന്നോട്ടുവരണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാരമായി പരിക്കേറ്റ 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ 19 പേരാണ് അപകടത്തില്‍ മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും പോസ്റ്റ്മോര്‍ട്ടം നടക്കുക.

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവർ രാവിലെ 10 മണിയോടെ എയർ ഇന്ത്യ പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News