വിമാനാപകടം: ഗവർണറും മുഖ്യമന്ത്രിയും 10 മണിയോടെ‌ കരിപ്പൂരിലെത്തും

എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട കരിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടെത്തും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവരാണ് രാവിലെ 10 മണിയോടെ എയർ ഇന്ത്യ പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തുക.

രാവിലെ പത്തോടെ എയർ ഇന്ത്യ പ്രത്യേക വിമാനത്തിലാണ്‌ ഇവർ കരിപ്പൂരിൽ എത്തും.

മന്ത്രിമാരായ എ സി മൊയ്‌തീൻ. കെ ടി ജലീൽ എന്നിവരും വിമാനത്താവളത്തിലും പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളിലും സന്ദർശനം നടത്തി. രാത്രിമുതൽ എ സി മൊയ്‌തീനാണ്‌ സർക്കാരിന്‌ വേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്‌.

കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി മുരളീധരനും കരിപ്പൂരിലെത്തിയിട്ടുണ്ട്‌. കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും കരിപ്പൂരിൽ ഇന്ന് എത്തും.

അപകടത്തെ കുറിച്ച്‌ ഡിജിസിഎ അന്വേഷണം സടത്തുമെന്ന്‌ കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്‌ ബോക്‌സ്‌ അടക്കം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel