സ്ഥാപക നേതാവ് ജോർജ് ഫ്രാൻസിസിന് ആദരാഞ്ജലികൾ നേര്‍ന്ന് പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി

സ്ഥാപക നേതാവ് ജോർജ് ഫ്രാൻസിസിന് ആദരാഞ്ജലികൾ നേര്‍ന്ന് പൊലീസ് അസോസിയേഷൻ സെക്രട്ടറി. പൊലീസ് അസോസിയേഷൻ
ജനറൽ സെക്രട്ടറി സി ആര്‍ ബിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്;

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാരുടെ “മഹാത്മാവ്” ശ്രീ.കെ.ജെ. ജോർജ്ജ് ഫ്രാൻസിസിന് ആദരാഞ്ജലികൾ…..

ഞാൻ എന്നല്ലാതെ ഞങ്ങൾ എന്ന് പ്രയോഗിച്ചാൽ അച്ചടക്ക ലംഘനം ആകുമായിരുന്ന കേരള പോലീസിനെ സംഘടനാ ബോധത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്ന് സംഘടിപ്പിച്ച പ്രിയങ്കരനായ ശ്രീ.K.J.ജോർജ്ജ് ഫ്രാൻസിസ്

രാജ്യത്താകമാനം പോലീസ് പ്രക്ഷോഭങ്ങൾ നടന്ന 1979 കളിൽ, കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാരേയും സംഘടിപ്പിച്ച് അവകാശ സംരക്ഷണത്തിനായി സമരം പ്രഖ്യാപിച്ച് മുന്നിൽ നിന്ന് നയിച്ച ആദരണീയനായ K.J.

ബൊക്കാറോ, ജരോദകലാൻ, ബോംബെ, പൂന തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ പോലീസ് പ്രക്ഷോഭത്തിന് നേരെ പട്ടാളം വെടിവെപ്പ് നടത്തി നിരവധി പോലീസ് ഉദ്യോഗസ്ഥന്മാർ മരിച്ചു വീഴുന്ന വാർത്തകൾ വന്നുകൊണ്ടിരുന്നപ്പോഴും, കേരളത്തിലെ പോലീസ് സമരപ്രചരണ പ്രക്ഷോഭരംഗത്ത് അചഞ്ചലനായി നിന്ന് പോരാടി, കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് സംഘടനാ സ്വാതന്ത്ര്യം നേടിത്തന്ന ധീരനായ നേതാവ് ശ്രീ.K.J.

അതെ, അടിമസമാനമായ തൊഴിൽ സാഹചര്യത്തിൽ നിന്ന് കേരളത്തിലെ പോലീസിനെ ഇന്ന് കാണുന്ന സാഹചര്യത്തിലേക്ക് എത്തിച്ച കേരള പോലീസ് അസോസിയേഷൻ്റെ സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ.K.J.ജോർജ്ജ് ഫ്രാൻസിസ് സർ അന്തരിച്ചു. സംഘടന രൂപീകരണ കാലം മുതൽ 1991 ൽ വിരമിക്കുന്നതുവരെ അദ്ദേഹം കേരള പോലീസ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി ആയിരുന്നു.

അദ്ദേഹത്തിന്റെ വേർപാട് സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥന്മാർക്കും വലിയൊരു നഷ്ടം തന്നെയാണ്.

അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

C.R. ബിജു
ജനറൽ സെക്രട്ടറി
KPOA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News