പെട്ടിമുടി ദുരന്തം: അഞ്ച് മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി; മന്ത്രി എംഎം മണി പെട്ടിമുടിയില്‍; തെരച്ചിലിനായി 25 പേരടങ്ങിയ വിദഗ്ദ സംഘം പെട്ടിമുടിയിലേക്ക്

പെട്ടിമുടിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് മണ്ണിനടിയില്‍ നിന്നും പുറത്തെടുക്കാന്‍ സാധിച്ചത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരണം 22 ആയി.

ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം പെട്ടിമുടിയില്‍ തന്നെ നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യുകയാണ്. ഇതിനായി ഡോക്ടര്‍മാരുടെ സംഘം പെട്ടിമുടിയിലേക്ക് തിരിച്ചിട്ടുണ്ട്.

48 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മഴമാറിനില്‍ക്കുന്നതിനാല്‍ അനുകൂലമായ സാഹചര്യത്തില്‍ കൂടുതല്‍ ഊര്‍ജിതമായി തെരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരത്ത് നിന്നും പ്രത്യേക വൈദഗ്ദ്യം നേടിയ 25 അംഗ സംഘം പെട്ടിമുടിയിലേക്ക് തിരിച്ചിട്ടുണ്ട്.

മന്ത്രി എംഎം മണി രാവിലെ തന്നെ പെട്ടിമുടിയില്‍ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിലും ഇനിയുള്ള തെരച്ചില്‍ ദുഷ്‌കരമാണ് മണ്ണുംചെളിയും പുതഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്നുവേണം ഇനി തെരച്ചില്‍ നടപടികള്‍ നടത്താന്‍.

രാവിലെ 8 30 തോടുകൂടിയാണ് ഇന്നത്തെ തെരച്ചില്‍ നടപടികള്‍ പുനരാരംഭിച്ചത്. മന്ത്രി ഇ ചന്ദ്രശേഖരന്‍ കൂടെ അല്‍പ്പസമയത്തിനകം പെട്ടിമുടിയില്‍ എത്തിച്ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here