കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക്

കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ആദ്യ ഘട്ടത്തിൽ 20 മത്സ്യതൊഴിലാകൾ 10 വള്ളങളുമായാണ് പ്രളയ മേഖലയിലേക്ക് പോയത്.കഴിഞ്ഞ പ്രളയകാലത്ത് 100 ലധികം വള്ളങൾ രക്ഷാദൗതിയത്തിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ പ്രളയകാലമല്ലിത് കൊവിഡ് മഹാമാരിയിൽ മനുഷ്യരാകെ ദുരിതത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന കാലം. വീണ്ടും പ്രളയം എത്തിയതോടെ കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിളിച്ച മത്സ്യതൊഴിലാളികൾ രക്ഷാ ദൗത്യത്തിന് പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.

പുലർച്ചെ തുടങിയ ഒരുക്കത്തിനും യാത്രയയക്കാനും കൊല്ലം എം.എൽ.എ എം മുകേഷും സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവനും ഉൾപ്പടെ പൊതുപ്പവർത്തകരും ജില്ലാ ഭരണകൂടവും സാക്ഷികളായി.

കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് വറുതിയുടെ നടുവിലായ കൊല്ലത്തിന്റെ അഭിമാനമായ മത്സ്യതൊഴിലാളികൾ ഈ പ്രതിസന്ധിയിലും മഹാമാരിയേയും പ്രളയത്തേയും നേരിടാനുള്ള പോരാട്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News