ഭാര്യയെ കഴുത്തറുത്ത് കൊന്ന് അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു

പെരുമ്പാവൂർ ഓടയ്ക്കാലി നൂലേലി പള്ളിപ്പടിയിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്ത് കൊന്ന് തൂങ്ങിമരിച്ചു. ഒഡിഷ സ്വദേശിയായ വിഷ്ണു പ്രധാൻ (26)ആണ്‌ ഭാര്യ സില(23) യെ കുത്തിക്കൊന്ന്‌ തൂങ്ങിമരിച്ചത്‌.

ഇരുവരും ഓടയ്ക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ്. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി. കൊലപാതക കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here