കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പിബി ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.

അത്തരം അപകടങ്ങൾ വീണ്ടും സംഭവിക്കാതിരിക്കാൻ അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും കാരണത്തെക്കുറിച്ചും പൂർണ്ണവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപെട്ടു.

കേരളത്തിലെ ഇടുക്കി ജില്ലയിൽ മണ്ണിടിച്ചിലിൽ മരിച്ച 22 തേയിലത്തോട്ട തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മരണത്തിൽ പിബി ദുഃഖം രേഖപ്പെടുത്തുന്നു. പേമാരി മൂലമുണ്ടായ ഈ വിപത്ത് കാരണം ഇപ്പോഴും പലരെയും കാണാനില്ല.

ദുരിതബാധിതർക്ക് സഹായം നൽകാൻ എല്ലാ ശ്രമങ്ങളും നടത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here