കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വ്യോമയേന മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

സാരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരുക്കുപറ്റിയവര്‍ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. വിമാനത്താവള അധികൃതരും സമയോചിതമായി ഇടപെട്ടത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്‍ഷൂറന്‍സ് ഏജന്‍സികളുടേയോ മറ്റ് ഏജന്‍സികളുടെയോ സാമ്പത്തിക സഹായത്തിന് പുറമെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ ധന സഹായമെന്നും. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചതായും വ്യോമയാന മന്ത്രി പറഞ്ഞു.

അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തിയതായും വ്യോമയാന മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. അപകടത്തില്‍ 18 പേര്‍ മരിച്ചതായും 149 പേര്‍ ചികിത്സയില്‍ ഉള്ളതായും വ്യോമയാന മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News