കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം; രക്ഷാപ്രവര്‍ത്തനം പ്രശംസനീയം; പരുക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും; സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമയോചിത ഇടപെടലെന്നും മുഖ്യമന്ത്രി

കരിപ്പൂരില്‍ സംഭവിച്ചത് അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ അപകടമെന്ന് മുഖ്യമന്ത്രി. കരിപ്പൂരിലും കോഴിക്കോടും അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രിയും ഗവര്‍ണറും സ്പീക്കറും.

അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ച 18 പേരില്‍ 14 മുതിര്‍ന്നവരും 4 കുട്ടികളുമാണ് ഉള്ളത്. 149 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 23 പേര്‍ ആശുപത്രി വിട്ടു 23 പേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യ മന്ത്രി. ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.

അപകടവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതായും മുഖ്യമന്ത്രി പറഞ്ഞു (04952376901). മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം 3 മണിയോടെ പൂര്‍ത്തിയാകുമെന്നും തീപിടിത്തവും പൊട്ടിത്തെറിയും ഇല്ലാത്തത് വലിയ ആശ്വാസമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകട സ്ഥലത്ത് നടന്നത് അതിശയകരമായ രക്ഷാപ്രവര്‍ത്തനമാണെന്നും ഇത്രവേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അപൂര്‍വമാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഫലപ്രദമായ ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here