‘പച്ചക്കടല്‍’ ആലപ്പുഴ അമ്പലപ്പുഴയില്‍ കടല്‍ജലത്തിന് നിറം മാറ്റം; കൗതുകത്തോടെ നാട്ടുകാര്‍

കനത്ത മഴയും ഉരുള്‍പ്പെട്ടലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമ്പോഴും കൗതുകകരമായ കാഴ്ചയാവുകയാണ് ആലപ്പുഴയിലെ കടലോരക്കാഴ്ച.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് കടല്‍ ജലത്തിന് നിറം മാറ്റം ശ്രദ്ധയില്‍പ്പെട്ടത്. അമ്പലപ്പുഴ മുതല്‍ പുന്നപ്രവരെയുള്ള ഭാഗത്താണ് കടല്‍ ജലത്തിന് പച്ച നിറം ശ്രദ്ധയില്‍പ്പെട്ടത്.

നയനമനോഹരമായ കാഴ്ചകാണാന്‍ അനേകം പേരാണ് കടല്‍തീരത്ത് എത്തുന്നത്. കടല്‍വെള്ളത്തിന്റെ നിറംമാറ്റത്തിനുള്ള കാരണമന്വേഷിക്കുകയാണ് ശാസ്ത്രലോകവും ശാസ്ത്ര കുതുകികളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News