രാജ്യസഭ സീറ്റിലേക്ക് എല്‍ജെഡി തന്നെ മത്സരിക്കുമെന്ന് എല്‍ഡിഎഫ്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ലോക് തന്ത്രിക്ക് ജനതാദള്‍ തന്നെ മത്സരിക്കും. എല്‍.ഡി.എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. അതേസമയം ആരു മത്സരിക്കണമെന്ന കാര്യത്തില്‍ എല്‍.ജെ.ഡി സംസ്ഥാന സമിതി യോഗത്തിനു ശേഷം തീരുമാനിക്കും

വീരേന്ദ്രകുമാറിന്റെ മരണത്തേ തുടര്‍ന്ന് ഒഴിവുവന്ന രാജ്യ സഭാ സീറ്റിലാണ് എല്‍.ജെ.ഡി തന്നെ മത്സരിക്കണമെന്ന് എല്‍.ഡി.എഫ് യോഗം തീരുമാനിച്ചത്.

അതേസമയം ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന് എല്‍.ജെ.ഡി നാളെ ചേരുന്ന യോഗത്തിനു ശേഷം തീരുമാനിക്കും. ഇക്കാര്യം പിന്നീട് എല്‍.ഡി.എഫ്‌നെ അറിയിക്കും. അതിനു ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക.

അതോടൊപ്പം തന്നെ മുഖ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാനും എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. പ്രചാരണങ്ങള്‍ക്കു പിന്നിലെ സങ്കുചിത താല്‍പര്യക്കാരെ തുറന്നു കാട്ടാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News