കരിപ്പൂര്‍ അപകടം: 18 മരണം, 149 പേര്‍ ആശുപത്രിയില്‍;. 23 പേര്‍ക്ക് ഗുരുതര പരുക്ക്; എല്ലാവരെയും കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂരില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കരിപ്പൂര്‍ അപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ചു. കോഴിക്കോട് പരിക്കേറ്റവര്‍ കിടക്കുന്ന ആശുപത്രികള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കും.

എല്ലാവരുടെയും ചികിത്സാ ചെലവ് വഹിക്കും. വ്യോമയാന മന്ത്രാലയവും കേന്ദ്രസര്‍ക്കാരും നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് കരുതുന്നു. സാധ്യമായ ചികിത്സ ഉറപ്പാക്കും.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 16 ആശുപത്രികളില്‍ ജില്ലാ അതോരിറ്റി ചികിത്സ ഏകോപിപ്പിക്കുന്നു. മരിച്ച 18 പേരില്‍ 14 പേര്‍ മുതിര്‍ന്നവരാണ്. നാല് കുട്ടികള്‍. മരിച്ചവര്‍. ഷഹീര്‍സെയ്ദ്, ലൈലാബി, ശാന്ത മരക്കാട്ട്, സുധീര്‍ വാര്യത്ത്, ഷെസ ഫാത്തിമ, പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ്, ആയിഷ ദുഅ, കോഴിക്കോട് സ്വദേശികളായ രാജീവന്‍, മനാല്‍ അഹമ്മദ്, ഷറഫുദ്ദീന്‍, ജാനകി കുന്നോത്ത്, അസം മുഹമ്മദ്, രമ്യ മുരളീധരന്‍, ശിവാത്മിക, ഷെനോബിയ, ഷാഹിറ ബാനു. ഇവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റുമാരായ ദീപക് വസന്ത് സാഥേ, അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു.

149 യാത്രക്കാര്‍ ആശുപത്രിയിലുണ്ട്. 23 പേര്‍ക്ക് ഗുരുതര പരിക്കാണ്. 23 പേരെ ഡിസ്ചാര്‍ജ് ചെയ്തു. തമിഴ്‌നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരും ഉണ്ട്. കൊവിഡ് ഭീഷണി ഉണ്ടായിട്ടും പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കി. എല്ലാവരെയും കൊവിഡ് പരിശോധന നടത്തും. മരിച്ച ഒരാള്‍ക്ക് ഇതുവരെ കൊവിഡ് കണ്ടെത്തി.

അപകടത്തില്‍പെട്ടവരെ വിവിധ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മന്ത്രി എസി മൊയ്തീനും ജില്ലാ കളക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ആംബുലന്‍സുകളും സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി.

അപകടത്തില്‍പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ചികിത്സ ലഭ്യമാക്കിയത്. വിമാന അപകടം സംഭവിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ ഇടപെട്ടു. രക്ഷാപ്രവര്‍ത്തനം അത്ഭുതകരമായ വേഗത്തില്‍ പൂര്‍ത്തിയാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. പരുക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖമാകട്ടെ.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News