ഉപചാപങ്ങള്‍ രാഷ്ട്രീയ സൃഷ്ടി; മാധ്യമങ്ങള്‍ അതിന് പിന്നാലെ പോവാന്‍ പാടുണ്ടോ ?; നിങ്ങള്‍ പറയുന്നിടത്താണ് ജനങ്ങളെന്ന് തെറ്റിദ്ധരിക്കരുത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ദുരന്തങ്ങളെയും അപകടങ്ങളെയും മറയാക്കി ഉയര്‍ത്തിവിടുന്ന ഉപചാപങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മാധ്യമങ്ങള്‍ അതിന് പിന്നാലെ പോവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി.

സമീപകാലത്തായി സംസ്ഥാനത്ത് ഇടതു സര്‍ക്കാറിന് ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പ് ഉണ്ടായിട്ടുണ്ട്. സര്‍ക്കാറിന്‍റെ യശസ്സ് ഉയര്‍ന്നത് ചില കേന്ദ്രങ്ങളെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

ഇതിനെ മറികടക്കാന്‍ രാഷ്ട്രീയ ശേഷിയില്ലാത്ത കേന്ദ്രങ്ങലാണ് ഉപചാപങ്ങളിലൂടെ സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ പുറപ്പെട്ടതെന്നും ചില മാധ്യമങ്ങള്‍ ഇവരുടെ താല്‍പര്യങ്ങള്‍ക്ക് പിന്നാലെ പോയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ താല്‍പര്യമില്ലെങ്കില്‍ മാധ്യമങ്ങള്‍ വസ്തുതകളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്നാല്‍ നിങ്ങളില്‍ ചിലര്‍ ഈ ഉപചാപങ്ങളുടെ പ്രചാരകരായി,

അത്തരക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യം നിങ്ങള്‍ പറയുന്നിടത്താണ് ജനങ്ങളെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുത് അവര്‍ നല്ലനിലയില്‍ കാര്യങ്ങള്‍ വിലയിരുത്തുകയും മനസിലാക്കുകയും ചെയ്യുന്നവരാണെന്ന് നിങ്ങള്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News