”പഴയ മുഖ്യമന്ത്രിയുടെ വൃത്തിക്കെട്ട കഥകള്‍ എണ്ണി പറയണോ? എന്റെ ഓഫീസിനെ ആ നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമം”; മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായ ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ചിലരുടെ മാധ്യമങ്ങള്‍ക്ക് പ്രത്യേകമായ ഉദ്ദേശമുണ്ട്. അതിന്റെ പിന്നില്‍ കലിക്കുന്നവരുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ മാനമുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഇടത് സര്‍ക്കാരിന് വലിയ യശസ് വരുന്നു. അത് ചിലര്‍ക്ക് വല്ലാത്ത പൊള്ളലുണ്ടാക്കി. അത് രാഷ്ട്രീയമായ പ്രശ്‌നം. അതിനെ രാഷ്ട്രീയമായി നേരിടാനാവാതെ വരുമ്പോള്‍ ഉപജാപങ്ങളിലൂടെ നേരിടുന്നു.

ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ്, ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രി തന്നെയെന്ന് വരുത്തിത്തീര്‍ക്കണം. അതിനാണോ ശ്രമിക്കുന്നത്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അങ്ങനെ വിലയിരുത്തലുണ്ടോ. രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് പല വഴികളും ആലോചിച്ചു. പലമാര്‍ഗങ്ങളും സ്വീകരിച്ചു. പഴയ മുഖ്യമന്ത്രിയുടെ കാലത്തെ ആ വൃത്തികെട്ട കഥകള്‍ എണ്ണിപ്പറയണോ?

ഇന്നത്തെ പ്രൊഫഷണലിസം പല തരത്തില്‍ ഉപയോഗിക്കും. അപകീര്‍ത്തിപ്പെടുത്താന്‍ എങ്ങിനെ സാധിക്കുമെന്ന് നോക്കാനും പ്രൊഫഷണലിസം ഉപയോഗിക്കും. അതിന്റെ ഭാഗമായി അതിന്റെ കൂടെ ചേരാന്‍ ചില മാധ്യമങ്ങളും തയ്യാറായി. അപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് പ്രശ്‌നം വന്നത്.

ആദ്യ ദിവസത്തെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം, ഓഫീസില്‍ നിന്ന് വിളി. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞത്. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണ്. അതിന്റെ ഭാഗമായി നിങ്ങളില്‍ ചിലരും ചേരുന്നു.

നിങ്ങള്‍ കരുതരുത്, വാര്‍ത്തയുടെ മേലെയാണ് നില്‍ക്കുന്നതെന്ന്. ജനം എല്ലാം ശരിയായി മനസിലാക്കുന്നുണ്ട്. അതില്‍ തന്നെയാണ് എനിക്ക് വിശ്വാസം. അതുകൊണ്ടാണ് തെറ്റായ വാര്‍ത്ത കൊടുക്കുമ്പോഴും ഒരു തരത്തിലുള്ള മനസ് ചാഞ്ചല്യവും ഉണ്ടാകാത്തത്. ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News