മഹാരാഷ്ട്രയില്‍ അഞ്ചുലക്ഷം കടന്ന് കൊവിഡ് രോഗികള്‍

ദില്ലി: മഹാരാഷ്ട്രയില്‍ അഞ്ചുലക്ഷം കടന്ന് കോവിഡ് ബാധിതര്‍. ശനിയാഴ്ച 12822 രോഗികളും 275 മരണവും. ആകെ രോഗികള്‍ 5,03,084ലെത്തി. മരണം 17367. മുംബൈയില്‍ 1364 രോഗികള്‍, 54 മരണം.

യുപി, തെലങ്കാന, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളിലും ശനിയാഴ്ച ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ മരണം മൂവായിരം കടന്നു.

ശനിയാഴ്ച 9178 രോഗികള്‍, 93 മരണം. ആകെ 1,72,102 രോഗികള്‍, മരണം 3091. തമിഴ്നാട്ടില്‍ 5883 രോഗികള്‍, 118 മരണം. ആന്ധ്രയില്‍ 10080 രോഗികളും 97 മരണവും. ബംഗാളില്‍ 2949 രോഗികളും 51 മരണവും. ആകെ മരണം രണ്ടായിരം കടന്നു. യുപിയിലും മരണം രണ്ടായിരം കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here