സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; അഞ്ച് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജലകമ്മീഷന്‍

സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്റെ വടക്ക് ഭാഗത്ത് ഇന്ന് ഒരു ന്യൂനമർദ്ദം രൂപപെടും. ഇതും മഴ ശക്തമാകാൻ കാരണമാകും. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയും.

തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. തമ്പാനൂരിൽ വെള്ളക്കെട്ട് ഉണ്ടായി. എന്നാൽ റോഡ് ഗതാഗതത്തെ ബാധിച്ചിട്ടില്ല. കനത്ത മഴയിൽ വെള്ളകെട്ടുണ്ടാകുന്ന നഗരത്തിലെ പല ഭാഗങ്ങളിലും സ്ഥിതി സാധാരണ പോലെയാണ്.

മലയോര മേഖലകളിലും മഴ തുടരുകയാണ്. അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വലിയതുറ, ശംഖുമുഖം തീപ്രദേശങ്ങളിൽ ശക്തമായ തിരമാലയിൽ വീടുകള്‍ക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ജില്ലയില്‍ പെയ്ത മഴയിൽ 198 വീടുകള്‍ പൂർണമായും 37 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേരെ മാറ്റി പാർപ്പിച്ചതായി കളക്ടറുടെ ഓഫീസ് അറിയിച്ചു.

അതേസമയം, മധ്യകേരളത്തിൽ മഴ കുറഞ്ഞു. കഴിഞ്ഞ ദിവസം പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയ ആലുവ മേഖലയില്‍ വെള്ളം ഇറങ്ങി. കോട്ടയത്ത് പാലാ നഗരത്തിൽ സ്ഥിതി നിയന്ത്രണവിധേയമായി.

എന്നാൽ കോട്ടയം, കുമരകം റോഡിലും ചങ്ങനാശേരി നഗരസഭ, വാഴപ്പിള്ളി പഞ്ചായത്ത് എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന്‍റെ ഭീതി നിലനിൽക്കുന്നു. ആലപ്പുഴയിൽ അപ്പർ കുട്ടനാട്ടിലും ചെങ്ങന്നൂരിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News