
ആന്ധ്രാപ്രദേശ് വിജയവാഡയില്‍ ഹോട്ടലിന് തീപിടിച്ച് 9 പേര്‍ മരിച്ചതായി ആന്ധ്രാപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. 30 പേരെ രക്ഷപ്പെടുത്തി. വിജയവാഡയിലെ സ്വര്‍ണ പാലസ് ഹോട്ടലിനാണ് തീപിടിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റഡ്ഡി നടുക്കവും ദുഃഖവും രേഖപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആന്ധ്രാപ്രദേശിലെ സ്വകാര്യ ആശുപത്രി കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി വാടകയ്ക്കെടുത്ത ഹോട്ടലിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
ഏഴ്നിലകളുള്ള ഹോട്ടലിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാണെന്ന് പൊലീസും ഫയര്‍ഫോഴ്സും അറിയിച്ചു. ഹോട്ടലിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം.
രക്ഷപ്പെടുത്തിയവരില്‍ ഗുരുതര പരുക്കേറ്റവര്‍ ഉണ്ടെന്നുള്ളത് അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. പ്രതിദിന രോഗികള്‍ കൂടി വരുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
എന്നാല്‍ സര്‍ക്കാര്‍ ഇതിന് ആവശ്യമായ ഒരു ക്രമീകരണവും സര്‍ക്കാര്‍ മേഖലയില്‍ നടത്തുന്നില്ലെന്നും സ്വകാര്യ ആശുപത്രികള്‍ സാധാരണക്കാരെ പിഴിഞ്ഞ് ചികിത്സ ലഭ്യമാക്കുമ്പോഴും രോഗികളുടെ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നുള്ള തരത്തിലുള്ള പ്രതികരണമാണ് പ്രദേശവാസികളില്‍ നിന്നും ഉണ്ടാവുന്നത്.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here