കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയത്ത് റോഡില്‍ വെള്ളം കയറി കുത്തൊഴുക്കില്‍പ്പെട്ട് കാറും ഡ്രൈവറായ യുവാവിനെയും കാണാതായി. മീനച്ചിലാറിന്റെ കൈവഴിയായ വെള്ളൂര്‍ തോട്ടിലേക്കാണ് കാര്‍ ഒഴുകി പോയിരിക്കുന്നത്.

30 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് കാര്‍ ഒഴുകിയിരിക്കുന്നത് എന്നാണ് സംശയം. ക്രെയ്ന്‍ ഉള്‍പ്പെടെ എത്തിച്ച് കാര്‍ വെള്ളം നിറഞ്ഞ റോഡില്‍ നിന്നും ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കവെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് പലയിടത്തും ഗതാഗതം തടസപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News