‘കൊറോണയെ പ്രതിരോധിക്കാൻ ”ഭാഭിജി പപ്പടം” കഴിച്ചാൽ മതി’യെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രിക്ക് കൊവിഡ്; ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മേഘ്വാളിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ചെറിയ രോഗലക്ഷങ്ങള്‍ കണ്ടപ്പോള്‍ പരിശോധന നടത്തിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

. ‘ഭാഭിജി കി പപ്പഡ്’ എന്ന ബ്രാന്‍ഡ് പപ്പടം കോവിഡിനെയും മറ്റും ചെറുക്കാനുള്ള പ്രതിരോധ ശേഷി നല്‍കുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി നിര്‍മിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആന്റിബോഡി ശരീരത്തിലുല്‍പാദിപ്പിക്കുമെന്ന അവകാശവാദവുമായി മന്ത്രി വിഡിയോ പുറത്തിറക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News