പമ്പാ ഡാം ആറ് ഷട്ടറുകള്‍ ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വൃഷ്ടി പ്രദേശത്ത് മഴയും ഡാമിലേക്ക് നീരൊഴുക്കും വര്‍ധിച്ചതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ്.

ഡാമിന്റെ ആറ് ഷട്ടറുകള്‍ രണ്ടടി വീതം തുറക്കാനാണ് നിര്‍ദേശം. ഡാമിന്റെ തീരത്തരള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ഇതുവഴി പമ്പയിലെ ജലനിരപ്പ് ഒരടി മാത്രമെ ഉയരുകയുള്ളു. അഞ്ച് മണിക്കൂറുകള്‍ കൊണ്ട് ഈ വെള്ളം റാന്നി ടൗണിലെത്തുമെന്നാണ് കരുതുന്നതെന്നും കലക്ടര്‍ പറഞ്ഞു. വെള്ളം കയറാന്‍ ഇടയുള്ളിടത്തുനിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

19 ബോട്ടുകള്‍ റാന്നിയില്‍ എത്തിച്ചിട്ടുണ്ട്. 8-9 മണിക്കൂര്‍ ഡാം ഷട്ടറുകള്‍ തുറന്നുവയ്ക്കാനാണ് ഉദ്ദേശിക്കുന്നത് ജലനിരപ്പ് 982 അടിയായി നിലനിര്‍ത്താനാണ് ശ്രമം ഇതുവഴി രാത്രിയില്‍ ഷട്ടറുകള്‍ തുറക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു. കക്കി ഡാമിലെ ജലനിരപ്പ് നിലവില്‍ 56 ശതമാനമാണെന്നും കലക്ടര്‍ പിബി നൂഹ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News